അദ്ധ്യായം:ദിവ്യാനുരാഗം
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, ദിവ്യാനുരാഗം



ബിസ്മില്ലാഹിറഹ്മാനിറഹീം

ഒരു മനുഷ്യന്‍ തണ്റ്റെ ഇച്ഛകളെ ദൈവേച്ഛകള്‍ക്ക്‌ മുന്നില്‍ സമര്‍പ്പിക്കുവാന്‍ വൈമനസ്യം കാട്ടുമ്പോള്‍ എവിടെയോ 'ശിര്‍ക്കി'ണ്റ്റെ നേര്‍ത്ത അടരുകള്‍ അവണ്റ്റെ ഹൃദയം വലയം സൃഷ്ടിക്കുന്നുവെന്ന്‌ നമുക്ക്‌ നിരൂപിക്കാം. എന്നാല്‍ അവനു പോലും അത്‌ ചിലപ്പോള്‍ തിരിച്ചറിയുവാനൊ മനസ്സിലാക്കുവാനൊ കഴിഞ്ഞെന്ന്‌ വരില്ല. എന്നാല്‍ ഗുപ്തമായ ഒരു 'ബഹുദൈവത്വം' തണ്റ്റെയുള്ളിണ്റ്റെ ഉള്ളില്‍ സക്രിയമാണ്‌. ഈ പ്രതിഭാസത്തെയാണ്‌ വിശ്വഗുരു മുഹമ്മദ്‌ നബി (സ) 'ഗുപ്തമായ ശിര്‍ക്‌' എന്ന്‌ വിശേഷിപ്പിച്ചത്‌.

അവിടുന്ന്‌ അരുളി. അന്ത്യനാള്‍ സംജാതമാകുമ്പോള്‍ എണ്റ്റെ ഉമ്മത്തില്‍ വന്നു ഭവിക്കുന്ന 'ഗുപ്തമായ ബഹുദൈവത്വ'ത്തെ ഞാന്‍ ഏറെ ഭയക്കുന്നു.

നിങ്ങള്‍ നിങ്ങളുടെ ഇച്ഛകളെ ദൈവിക കല്‍പനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുമ്പില്‍ സമര്‍പ്പിക്കുന്നുവൊ?

ആര്‍ക്കാണ്‌ "ഞാന്‍ സര്‍വ്വതും അല്ലാഹുവിന്‌ മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നുവെന്ന്‌" പറയാന്‍ കഴിയുക?

അങ്ങിനെ ദൈവേച്ഛക്ക്‌ മുന്നില്‍ സര്‍വ്വതും നിരുപാധികം മനുഷ്യന്‍ സമര്‍പ്പിക്കാനൊരുങ്ങുമ്പോള്‍ അവന്‍ സൃഷ്ടിപ്പിണ്റ്റെ സമയത്ത്‌ ആത്മാവുകളുടെ ലോകത്ത്‌ വെച്ച്‌ സ്രഷ്ടാവിണ്റ്റെ അഭിസംബോധന വീണ്ടും കേള്‍ക്കുന്നതാണ്‌.

"അലസ്തു ബി' റബ്ബിക്കും"
(ഞാന്‍ നിങ്ങളുടെ റബ്ബ്‌ അല്ലയൊ?)

ആ അഭിസംബോധന അവസാനിക്കുന്നില്ല.
നിരന്തരമായി അടിമക്കു മുമ്പില്‍ ആ ചോദ്യമുണ്ട്‌.

"ഞാന്‍ നിങ്ങളുടെ റബ്ബ്‌ അല്ലയൊ?"

ആ ദൈവത്തെ, നമ്മുടെ യഥാര്‍ത്ഥ ഉടമയെ നമുക്ക്‌ കണ്ടെത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ നാം തീര്‍ച്ചയായും അപകടത്തിലാണ്‌. ദൈവിക ബന്ധം - അടിമയും ഉടമയും തമ്മിലുള്ള ബന്ധം - വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്നാണ്‌ അതിനര്‍ത്ഥം. ദൈവിക സാന്നിധ്യത്തില്‍ ആത്മാവുകളുടെ ലോകത്ത്‌ അല്ലാഹു നമ്മെ അഭിസംബോധന ചെയ്ത മഹാ സംഭവത്തെ സ്മരണയില്‍ കൊണ്ടു വരാന്‍ കഴിയുന്നില്ലെങ്കില്‍, ആ സംഭവത്തെ ഹൃദയത്തില്‍ പ്രതിധ്വനിപ്പിക്കാന്‍ സാധ്യമാകുന്നില്ലെങ്കില്‍, ഉടമയുമായുള്ള ദിവ്യമായ ആ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ വേണം കരുതാന്‍.

ആ ദിനം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ്‌ ദൈവത്തിണ്റ്റെ കല്‍പനയും നിരന്തരമായ റബ്ബിണ്റ്റെ ചോദ്യവും നമ്മുടെ ഹൃദയത്തില്‍ ഇറങ്ങി വരിക. ഒരു വഴികാട്ടിയിലൂടെ /ഗുരുവിണ്റ്റെ സാന്നിധ്യമില്ലാതെ എങ്ങിനെയാണ്‌ ഗഹനമായ, ആത്മജ്ഞാനപരമായ പാഠങ്ങള്‍ അടിമക്ക്‌ അറിയുവാന്‍ കഴിയുക? നിങ്ങള്‍ സാങ്കേതിക വിദഗ്ദനൊ, കമ്പ്യൂട്ടര്‍ വിദഗ്ദനൊ ആവാം. പക്ഷെ, 'സത്യത്തെ, (ഹഖിനെ) അറിയുവാന്‍ അവയൊന്നും മതിയാവുകയില്ല. എല്ലാ കമ്പ്യൂട്ടര്‍ കോഡുകളെയും ചിലപ്പോള്‍ ഭേദിക്കുവാനും, തുറന്ന്‌ അകത്തേക്ക്‌ പ്രവേശിക്കുവാനും നിങ്ങള്‍ക്ക്‌ സാധിച്ചുവെന്ന്‌ വരാം. പക്ഷെ, ആത്മീയ ലോകത്തെ പ്രാപിക്കുവാന്‍ നിങ്ങളുടെ സാങ്കേതിക പരിജ്ഞാനം കൊണ്ട്‌ മാത്രം സാധ്യമാവുകയില്ല. ആ ജ്ഞാനം നമുക്ക്‌ വഴികാട്ടികളായി വരും.

ഇതാണ്‌ ആത്മീയ ലോകത്തെക്കുള്ള കോഡ്‌ നമ്പര്‍, "ഇത്‌ ഉപയോഗിച്ച്‌ കടന്ന്‌ പോയ്‌കൊള്ളുക" - അവര്‍ നമ്മോട്‌ നിര്‍ദ്ദേശിക്കും.

പ്രവാചകന്‍ (സ) ക്കും അവിടുത്തെ യഥാര്‍ത്ഥ അനന്തരാവകാശികളായ ജ്ഞാനികള്‍ക്കും നാം നമ്മുടെ ഇച്ഛകളെ സമര്‍പ്പിക്കുന്നില്ലായെങ്കില്‍ അഹന്തയും അഹങ്കാരം നമ്മുടെ മനസ്സില്‍ മറ തീര്‍ന്നിരിക്കുന്നുവെന്ന്‌ വേണം കരുതാന്‍. നിങ്ങളുടെ ഇച്ഛയാണ്‌ അഹങ്കാരം. ഒരു കടുക്‌ മണി തൂക്കം അഹങ്കാരം ഹൃദയത്തിലുണ്ടെങ്കില്‍, അതിനെ നാം കുടഞ്ഞു കളയുന്നില്ലായെങ്കില്‍, കത്തിജ്വലിക്കുന്ന അഗ്നിഗോളങ്ങള്‍ നമ്മെ കരിച്ചു കളയുക തന്നെ ചെയ്യും.

Like
2487
Times people
likes this page
56726
Times people viewed
this page


അദ്ധ്യായം: Awaken The Humanity
ചുരുക്കം: Awaken The Humanity In Our Hearts What can you do? So many things you can do. When you look at that kid (the little Boy In Aleppo) and you say, ‘okay I feel something but I’m so desensitized to it that sometimes I just want to gloss it over, what can I do other than feeling bad?’ Some people they are asking. So many things you can do. One of the things you can do is that when you look at your child, you are going to see that kid. When you look at children, you are going to see that kid. Which mean, not to say, ‘ohh, that is my precious child, I don’t want it to be like that kid so I must now shower him with more and more luxu...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter