അദ്ധ്യായം:ജനാധിപത്യം
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, ജനാധിപത്യം



ബിസ്മില്ലാഹിറഹ്മാനിറഹീം

ജനാധിപത്യത്തില്‍ നിന്ന്‌ നിങ്ങള്‍ ഇനിയും പാഠം പഠിച്ചിട്ടില്ലേ!
നിങ്ങള്‍ ഒരു വോട്ട്‌ രേഖപ്പെടുത്തി ഒരു പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നു!
എനിക്ക്‌ അയാളെ അല്ലെങ്കില്‍ മറ്റവനെ പ്രസിഡണ്ടായി വേണം.' ഇതാണ്‌ ഇവിടെ തിരഞ്ഞെടുപ്പ്‌.

"പക്ഷെ എന്തു കൊണ്ടാണ്‌ നിങ്ങള്‍ അയാളെ പ്രസിഡണ്ടായി തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത്‌? "അറിയില്ല"

"നിങ്ങള്‍ക്ക്‌ അയാളെ പരിചയമുണ്ടോ?"
"ഇല്ല"

"അയാള്‍ സത്യസന്ധനാണോ അല്ലെയോ എന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമോ?"
"ഇല്ല"

"നിങ്ങള്‍ക്ക്‌ അയാളെ പരിപൂര്‍ണ്ണമായി വിശ്വസിക്കുവാന്‍ കഴിയുമെന്ന്‌ ഉറപ്പുണ്ടോ?"
"ഇല്ല"

"നിങ്ങള്‍ക്ക്‌ അയാളുമായി സുഹൃത്ത്ബന്ധം "?
"ഏയ്‌ ഇല്ല." -

പക്ഷെ, പത്രങ്ങള്‍ അയാളെക്കുറിച്ച്‌ ധാരാളം എഴുതിയിട്ടുണ്ട്‌. ടെലിവിഷനില്‍ ഇദ്ദേഹത്തെക്കുറിച്ച്‌ ധാരാളം കേട്ടിട്ടുണ്ട്‌. അതു കൊണ്ട്‌ എണ്റ്റെ വോട്ട്‌ ഇദ്ദേഹത്തിനാണ്‌! "

നോക്കൂ"! ഈ അവസ്ഥ തന്നെയാണ്‌ ഈ ലോകം നരക തുല്യമായി മാറാന്‍ പ്രധാന കാരണം. ഇന്ന്‌ കാലാണ്‌ തലയെ തെരെഞ്ഞെടുക്കുന്നത്‌. കാല്‍ തീരുമാനിക്കും ഏത്‌ തരം തലയാണ്‌ നമുക്ക്‌ ആവശ്യമെന്ന്‌. യഥാര്‍ത്ഥത്തില്‍ സമാനമായ കാര്യങ്ങളാണ്‌ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌. ജനങ്ങള്‍ നേതൃത്വത്തെ തെരഞ്ഞടുക്കുന്ന രീതി ഏകദേശം ഇങ്ങിനെ തന്നെയാണ്‌. അതു തന്നെയാണ്‌ ഈ സംവിധാനത്തിണ്റ്റെ പരാജയവും.

കഴിഞ്ഞ നൂറ്‌ വര്‍ഷങ്ങളായി ഈ സംവിധാനം തുടര്‍ന്ന്‌ കൊണ്ടിരിക്കുന്നു. പക്ഷെ യാതൊരു പുരോഗതിയും ഇല്ലാതെ പരാജയ ചരിത്രം തുടര്‍ന്നു കൊണ്ടിരിക്കുന്നു. നാം പ്രസിഡണ്ടിനേയും പ്രധാന മന്ത്രിയെയും മറ്റുള്ളവരെയും തിരഞ്ഞെടുത്ത്‌ കൊണ്ടിരിക്കുന്നു. പക്ഷെ, റിപ്പബ്ളിക്കന്‍ ഭരണ രീതി തന്നെ ഒരു പരാജയമായി തുടരുകയും ചെയ്യുന്നു. ആധിപത്യവും അധികാരവും നല്‍കപ്പെട്ടവരുടെ പിന്തുണയും സഹായവും കൂടാതെ ഇവിടെ ഒന്നും ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല. ഭൌതിക ലോകത്തെ നേതൃത്വത്തിണ്റ്റെ സഹായം മാത്രം മതിയാവുകയില്ലെന്നര്‍ത്ഥം.

അവരുടെ കയ്യില്‍ എന്താണ്‌ ഉള്ളത്‌. നിങ്ങള്‍ നല്‍കുന്ന വെറും ഒരു ഭരണ കാലഘട്ടം മാത്രം.നിങ്ങളേയും എന്നെയും പോലുള്ള ഒരു സാധാരണ മനുഷ്യനായ പ്രസിഡണ്ടിന്‌ എന്ത്‌ ചെയ്യാന്‍ കഴിയും. ഭരണാധികാരികള്‍ക്ക്‌ താഴെക്കിടയില്‍ നിന്നല്ല അധികാരം ലഭിക്കേണ്ടത്‌. ഭരണാധികാരി എപ്പോഴും നമ്മെക്കൊള്‍ ജ്ഞാനിയും കഴിവുറ്റവനുമായിരിക്കും.
Tags: |

Like
2768
Times people
likes this page
10995
Times people viewed
this page


അദ്ധ്യായം: ബിസ്മില്ലാഹിറഹ്മാനിറഹീം
ചുരുക്കം: വളരെ ഉയര്‍ന്ന സ്ഥാനപദവിയിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ സാഹിബു സൈഫ്‌ അബ്ദുല്‍ കരിം അല്‍-കിബ്‌രിസി അല്‍-റബ്ബാനി (ഖ. സി) ദൌത്യം തുടര്‍ന്നും നിര്‍വ്വഹിക്കുവാന്‍ അവരുടെ ഖലീഫയായി ഹസ്രത്ത്‌ ലോക്‌മാന്‍ ഹോജ എഫന്ദിയെ സുല്‍ത്താനുല്‍ ഔലിയ മൌലാനാ ശàµ...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter