ബിസ്മില്ലാഹിറഹ്മാനിറഹീം സജ്ജനങ്ങളുടെ കൂട്ടായ്മയാണ് നമ്മുടെ വഴി. ഈ കൂട്ടായ്മയില്‍ നിന്നും ഒരുമിച്ച് ചേരലില്‍ നിന്നുമാണ് നാം പരസ്പരം അറിയുന്നതും പലതും പഠിക്കുന്നതും. ഇത്തരം കൂട്ടായ്മയില്‍ നിന്നു തന്നെയാണ് എന്താണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും എന്താണ് നാം ഇനിയും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നതെന്നും തിരിച്ചറിയുന്നത്. നമ്മുടെ ആത്മീയ യാനത്തിണ്റ്റെ പാഥേയമാണ് ഈ പവിത്രമായ കൂട്ടായ്മ എന്ന് ചുരുക്കം. മനുഷ്യ ജീവിതത്തെ ക്രമീകരിക്കുകയും ചിട്ടപ്പെടുത്തുകയും സ്വമേധയാ ഒരു അച്ചടക്കം ശീലിക്കുകയും ചെയ്യുന്നു എന്നത് തന്നെയാണ് ഏതൊരു മനുഷ്യണ്റ്റെയും പരമപ്രധാനമായ കര്‍ത്തവ്യമെന്ന് തോന്നുന്നു. കുട്ടികള്‍ ജനിക്കുന്നു, അവര്‍ സ്വച്ഛന്ദമായി വളരുന്നു. വളര്‍ച്ചയുടെ ചില ഘട്ടങ്ങളില്‍ മാതാപിതാക്കള്‍ അവര്‍ക്ക് ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ചെറു ക്ളാസുകളില്‍ അധ്യാപകര്‍ അവരെ ഉപദേശിക്കുന്നു. എന്നാല്‍ വളരുംന്തോറും അവര്‍ സ്വയം തന്നെ ചില ചിട്ടകള്‍ പരിശീലിക്കുന്നു. ആരെ ബഹുമാനിക്കണം, എങ്ങിനെ പെരുമാറണം എന്നിങ്ങനെയുള്ള സവിശേഷമായ ചില സ്വഭാവ ഗുണങ്ങള്‍ അവരില്‍ വളര്‍ന്നു വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ ഭൌതിക ജീവിതത്തിണ്റ്റെ വ്യവഹാരങ്ങളില്‍ തന്നെ ഈ അച്ചടക്കവും ചിട്ടവട്ടങ്ങളും വളരെ അത്യാവശ്യമായ കാര്യമാണെന്ന് നാം അറിയുന്നു. യഥാര്‍ത്ഥത്തില്‍ മതങ്ങള്‍ മനുഷ്യ ജീവിതത്തെ വളരെ കൃത്യമായ പദ്ധതികളില്‍ അധിഷ്ഠിതമായി ക്രമീകരിച്ച് കൊണ്ട് പോകുവാനും അങ്ങിനെ മനുഷ്യനെ ഉന്നതമായ പദവികളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനും വേണ്ടി രൂപപ്പെട്ടതാണെന്നതാണ് വസ്തുത. നാം പരസ്പരം ആദരിക്കുകയൊ ബഹുമാനിക്കുകയോ ചെയ്യാറില്ലെങ്കിലും നമ്മുടെ സ്രഷ്ടാവ് നമ്മെ ഏറെ ആദരിച്ചിരിക്കുന്നു. സൃഷ്ടികളില്‍ ഏറ്റവും ആദരിക്കപ്പെട്ടവരാണ് മനുഷ്യര്‍. അതു കൊണ്ട് തന്നെ നാം പരസ്പരം പോരടിക്കുന്നതും രക്തം ചിന്തുന്നതും കലഹിച്ച് നശിക്കുന്നതും ദൈവം നിരോധിച്ചിരിക്കുന്നു. ദൈവ കല്‍പനകള്‍ അറിയുവാനും പിന്തുടരുവാനും വേണ്ടി നാം സ്വയം സജ്ജരാവേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതത്തെ വളരെ ചിട്ടയോടെ ക്രമീകരിക്കുന്നത് അത്യന്താപേക്ഷിതമത്രേ. എത്രത്തോളം നാം നമ്മുടെ ജീവിതത്തെ അച്ചടക്കത്തോടെ ക്രമീകരിക്കുന്നവോ അത്രത്തോളം നമുക്ക് ആത്മീയമായി ഉയരുവാന്‍ സാധിക്കുന്നതാണ്. നമ്മുടെ സഞ്ചാരം സുഗമവും ഉല്ലാസവുമായിത്തീരുന്നതാണ്. നമ്മുടെ ജീവിതത്തെ തികഞ്ഞ അച്ചടക്കത്തോടെ ക്രമീകരികരിച്ചെടുക്കാന്‍ ധാരാളം മാര്‍ഗ്ഗങ്ങള്‍ മതം മുന്നോട്ട് വെക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രാര്‍ത്ഥന. ഇസ്ളാം അനുശാസിക്കുന്നത് പോലെ നമുക്ക് അഞ്ചുനേരത്തെ നിസ്കാരം നിര്‍ബന്ധമാണ്. അതു കൊണ്ട് തന്നെ പ്രാര്‍ത്ഥനാ സമയമായാല്‍ മുസ്ളിം ങ്ങള്‍ എല്ലാം നിര്‍ത്തിവെച്ച് പ്രാര്‍ത്ഥനയ്ക്കായി വരുന്നു. ഇതൊരു പരിശീലനവും അച്ചടക്ക നടപടിയുമാണെന്ന് നാം മനസ്സിലാക്കുന്നു. കാരണം അത് നമ്മുടെ മുന്‍ഗണനാക്രമത്തെ നിശ്ചയിക്കുന്നു. നാം ചിലകാര്യങ്ങള്‍ക്ക് സമുന്നതമായ മുന്‍ഗണന നല്‍കാറുണ്ട്, അവയുടെ സാക്ഷാത്കാരത്തിന് എല്ലാവിധ ഭൌതിക മൂല്യങ്ങളെയും നാം ത്യജിക്കുന്നു. അത് തന്നെയാണ് നമ്മുടെ ഇച്ഛയുടെ മേലുള്ള അച്ചടക്ക നടപടിയെന്ന് നാം മനസ്സിലാക്കണം. ഇത്തരത്തിലുള്ള കര്‍ത്തവ്യങ്ങളില്‍ നാം നിരതരാവുമ്പോള്‍ നമ്മുടെ ശരീരം നമ്മുടെ ആന്തരസത്തയുടെ തേട്ടത്തെ അറിയുകയും അതിനനുസരണമായി പ്രവര്‍ത്തിക്കുകയും ചെയ്യും. അങ്ങിനെ ആയാസരഹിതമായും വളരെ നല്ല നിലയിലും നമ്മോട് കല്‍പ്പിക്കപ്പെട്ട പ്രകാരം കാര്യങ്ങളെ എറ്റെടുക്കാന്‍ നാം സജ്ജരായിത്തീരുന്നതാണ്.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |