ബിസ്മില്ലാഹിറഹ്മാനിറഹീം ഗ്രന്ഥ പാരായണത്തിലൂടെ നേടിയെടുത്ത അറിവും ആരാധനാ കര്‍മ്മങ്ങളും ഒരു വ്യക്തിയെ ആത്മീയമായി ഉയര്‍ച്ചയുടെ ചില ഘട്ടങ്ങള്‍ സ്വായത്തമാക്കാന്‍ ഇടയാക്കിയേക്കാം. എന്നാല്‍ അതിനനുസരിച്ച 'അദബും' പെരുമാറ്റവും അദ്ദേഹത്തില്‍ കാണുന്നില്ലെങ്കില്‍ പിശാച് വളരെ എളുപ്പത്തില്‍ അവനെ നിലം പരിശാക്കികളയും. കാരണം, അല്ലാഹുവിണ്റ്റെ അടിമകളെ വഴി തെറ്റിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുകയാണവന്‍. നിങ്ങള്‍ ആരാധനാ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുമ്പോള്‍ പിശാച് നിങ്ങളുടെ മനസ്സില്‍ മന്ത്രിക്കും "നിങ്ങള്‍ ആരാധനാ കാര്യങ്ങളില്‍ നന്നായി ശ്രമിക്കുന്നുണ്ട്, ഇപ്പോള്‍ നിങ്ങള്‍ സല്‍പാന്ഥാവിലാണ്" ഇത് ഒരു കെണിയാണ്. ഈ കെണിയില്‍ നാം വീണു പോയാല്‍ എളുപ്പത്തില്‍ പിശാച് നിങ്ങള്‍ എത്തിച്ചേര്‍ന്ന ആത്മീയ ഉത്കര്‍ഷയില്‍ നിന്നും പിന്നീടൊരിക്കലും നിങ്ങള്‍ക്ക് ഉയരാന്‍ കഴിയാത്തത്ര താഴ്ചയിലേക്ക് ആപതിപ്പിക്കുന്നതായിരിക്കും. ഖുര്‍ആന്‍ നന്നായി അറിയാവുന്ന, പ്രാര്‍ത്ഥനാദി ആരാധനാ കര്‍മ്മങ്ങളില്‍ ബദ്ധശ്രദ്ധരും കൃത്യ നിഷ്ഠയുള്ളധാരാളം വഹാബികളെ കാണാം. അവര്‍ നിസ്കാരത്തിനായി ബാങ്ക് പ്രതീക്ഷിച്ചിരിക്കും. ഒരു മിനിറ്റു പോലും വൈകിക്കാതെ പ്രാര്‍ത്ഥനക്കായി അവര്‍ എത്തിച്ചേരും. പക്ഷെ, അവരുടെ മുഖത്ത് എന്തോ ഒരു പ്രസന്നതക്കുറവുണ്ട്. പ്രാര്‍ത്ഥനാ വേളയില്‍ പോലും അവര്‍ ഉന്‍മേഷവാന്‍മാരല്ല. വെറുപ്പോ ദേഷ്യമോ അവരുടെ ഓരോ പ്രവര്‍ത്തിയിലും സ്ഫുരിച്ച് നില്‍ക്കുന്നത് പോലെ കാണാം. പ്രാര്‍ത്ഥനാക്കായി അതിശ്രീഘ്രം ഓടിപ്പോവുന്ന ആ സുഹൃത്തിനോട് നിങ്ങള്‍ 'സലാം' ചൊല്ലി നോക്കൂ. ഒരു മറുപടി ഉണ്ടായില്ല. പകരം ചിലപ്പോള്‍ നിങ്ങള്‍ക്ക് നേരെ ക്ഷുഭിതനായി അദ്ദേഹം പുരികമുയര്‍ത്തിയേക്കാം. എന്നിരുന്നാലും അവര്‍ പ്രാര്‍ത്ഥനക്കായി 'സ്വഫി'ലേക്ക് കുതിക്കും. എല്ലാം ധൃതിയോടും ദേഷ്യത്തോടുമാണവര്‍ ചെയ്തു കൂട്ടുന്നത്. യഥാര്‍ത്ഥത്തില്‍ അത്തരം കര്‍മ്മത്തിന് വേണ്ടിയുള്ള കര്‍മ്മം ഉപകാരപ്പെടുമോ? ദേഷ്യത്തോടെ നാം ചെയ്യുന്ന ഒരു പ്രവൃത്തിയും സ്വീകരിക്കപ്പെടുകയില്ല. കാരണം കോപം പിശാചില്‍ നിന്നുള്ളതത്രെ. കോപാകുലനായി നിങ്ങള്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അത് പൈശാചികമാണെന്ന് മനസ്സിലാക്കികൊള്ളുക. പിശാച് നിങ്ങളെ എപ്പോഴും തകര്‍ത്ത് തരിപ്പിണമാക്കാന്‍ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നതാണ്.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |