ബിസ്മില്ലാഹിറഹ്മാനിറഹീം ബനൂ ഇസ്രായീല്‍ സമൂഹം 73 വിഭാഗങ്ങളായി ഭിന്നിക്കുന്നതാണ്. അവരില്‍ ഒരു വിഭാഗം മാത്രമെ സദ്പാന്ഥാവില്‍ പ്രവേശിക്കുകയുള്ളൂ. 72 വിഭാഗങ്ങളും വഴി പിഴച്ച് പോകുന്നതാണ്" "പ്രവാചകന്‍ (സ) വചനമാണിത്. "ഈസാ നബിയുടെ പിന്‍ഗാമികള്‍ എന്ന് വിശേഷിക്കപ്പെടുന്നവര്‍ 73 വിഭാഗങ്ങളായി ഭിന്നിക്കുന്നതാണ്. അവരില്‍ നിന്നും ഒരു വിഭാഗം മാത്രമേ സത്യപന്ഥാവില്‍ പ്രവേശിക്കുകയുള്ളൂ." "സിറാത്വല്‍ മുസ്തഖീമില്‍" പ്രവേശിക്കുന്നതാണ്. പ്രവാചകന്‍ (സ) മുന്നറിയിപ്പ് നല്‍കുന്നു. "എണ്റ്റെ സമുദായവും 73 വിഭാഗങ്ങളായി ഭിന്നിച്ചു പോകും. എന്നാല്‍, തീര്‍ച്ചയായും ഒരു വിഭാഗം "സിറാത്വല്‍ മുസ്തഖീമില്‍" പ്രവേശിക്കുന്നതാണ് എണ്റ്റെ ഉമ്മത്തില്‍ നിന്ന് തെറ്റായ പാതയില്‍ പ്രവേശിച്ചവര്‍ സ്വര്‍ഗ്ഗ പ്രവേശത്തിന് മുമ്പായി തീര്‍ച്ചയായും ശിക്ഷിക്കപ്പെടുന്നതാണ്." പ്രവാചകന്‍ (സ) തണ്റ്റെ അനുചരന്‍മാരോട് പറഞ്ഞു: "എണ്റ്റെ സമുദായത്തിലെ സച്ചിതരായവര്‍ സംശുദ്ധമായ ജീവിതം നയിക്കുന്നവരായിരിക്കും അവര്‍ തികഞ്ഞ സംശുദ്ധതയോടെ തന്നെയായിരിക്കും ഇഹലോകവാസം വെടിയുക". "അവര്‍ ആരൊക്കെ ആയിരിക്കും അല്ലാഹുവിണ്റ്റെ റസൂലേ?" പ്രവാചക ശിഷ്യന്‍മാര്‍ ചോദിച്ചു. "എണ്റ്റെ സുന്നത്തെ മുറുകെ പിടിച്ച് ജീവിക്കുന്നവരായിരിക്കും അവര്‍. എണ്റ്റെ സമുദായം എണ്റ്റെ സുന്നത്ത് മറക്കുകയും അവ പിന്തുടരാതിരിക്കുകയും ചെയ്യുന്ന അന്ത്യനാളില്‍ എണ്റ്റെ സുന്നത്തില്‍ ഒന്നെങ്കിലും ആരെങ്കിലും മുറുകെ പിടിക്കുന്നുവെങ്കില്‍ അവര്‍ക്ക് നൂറ് 'ശഹീദി' (രക്തസാക്ഷി) ണ്റ്റെ പ്രതിഫലം നല്‍കപ്പെടുന്നതാണ്." . നബി (സ) തണ്റ്റെ അനുയായികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. "എന്താണ് ഞങ്ങളുടെ കുഴപ്പം", എന്താണ് ഞങ്ങള്‍ ചെയ്തത്" ഇത്തരം ചോദ്യങ്ങള്‍ എല്ലാവരും ചോദിക്കുന്നു. നമ്മള്‍ ചെയ്തത് എന്താണ്? നമ്മള്‍ 73 വിഭാഗങ്ങളായി ഭിന്നിച്ചിരിക്കുന്നു. നമ്മള്‍ പ്രവാചകണ്റ്റെ വഴി അടയാളങ്ങള്‍ മറന്ന് പോയിരിക്കുന്നു. എന്നിട്ടും എല്ലാ വിഭാഗക്കാരും ഞങ്ങള്‍ അള്ളാഹുവിണ്റ്റെ കല്‍പനകള്‍ അംഗീകരിച്ച് ജീവിക്കുന്നുവെന്ന് വാദിക്കുകയും ചെയ്യുന്നു. അവരുടെ വാദം സത്യമാണെങ്കില്‍ അവര്‍ പരിപൂര്‍ണ്ണമായും പ്രവാചകന്‍ (സ)നെ പിന്തുടരുന്നവരായിരിക്കണം. കാരണം അള്ളാഹുവിണ്റ്റെ കല്‍പനയാണത്. "നിങ്ങള്‍ എന്നെ അനുധാവനം ചെയ്യുന്നവെങ്കില്‍ പ്രവാചകരെ അനുധാവനം ചെയ്യുക. പ്രവാചകരെ എല്ലാ അര്‍ത്ഥത്തിലും പിന്തുടരുവാനാണ് കല്‍പന. "പറയുക അവര്‍ എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ താങ്കളെ അനുധാവനം ചെയ്യണം. നാം ഇഷ്ടപ്പെടുകയും വഴി കാട്ടുകയും ചെയ്തത് താങ്കള്‍ക്കാകുന്നു. എണ്റ്റെ പ്രീതിയും സ്നേഹവും അവരില്‍ ഉണ്ടാവാന്‍ തീര്‍ച്ചയായും അവര്‍ താങ്കളെ സ്നേഹിക്കുകയും പിന്തുടരുകയും വേണം". പ്രവാചകരെ അനുധാവനം ചെയ്യാതെ ഒരാള്‍ക്കും ഒരുവിധത്തിലും അള്ളാഹുവില്‍ എത്തിച്ചേരാന്‍ സാധ്യമല്ല. പക്ഷെ, നിങ്ങള്‍ക്ക് ഏത് വിധത്തിലും വാദിക്കുകയും അവകാശ വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യാവുന്നതാണ്. അത് നിങ്ങള്‍ക്ക് സ്രഷ്ടാവിനെ മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടു മാത്രമാണ്. നിങ്ങള്‍ അള്ളാഹുവിനെ കൃത്യമായി മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അള്ളാഹുവിലേക്ക് എത്തിച്ചേരാന്‍ ഒരു 'വസീല' (മാര്‍ഗ്ഗത്തെ) നിങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കും. നിങ്ങളെ പ്രതിനിദാനം ചെയ്യുന്ന ഒരു 'വസീല' യെ നിങ്ങള്‍ തേടിക്കൊണ്ടിരിക്കും. അല്ലാത്ത പക്ഷം ഇച്ഛയുടെ കാമനകളും ഭാവവുമായിരിക്കും നിങ്ങളെ പ്രതിനിധാനം ചെയ്യുക. അത് ഒരിക്കലും ഭൂഷണമല്ല. കാരണം നാം സൃഷ്ടികള്‍ മാത്രമാണ് അള്ളാഹുവാണ് നമ്മുടെ സ്രഷ്ടാവ്. അത് നമ്മള്‍ തീര്‍ച്ചയായും തിരിച്ചറിയുകയും മനസ്സിലാക്കേണ്ടതുമാണ്.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |