അദ്ധ്യായം:വിഷാദ രോഗികള്‍
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, വിഷാദ രോഗികള്‍



ബിസ്മില്ലാഹിറഹ്മാനിറഹീം

അമേരിക്കയില്‍ എത്തുന്നതിന്‌ മുമ്പ്‌ "വിഷാദം" എന്ന വാക്ക്‌ എനിക്ക്‌ എണ്റ്റെ ദൈനംദിന ജീവിത്തില്‍ സുപരിചിതമായിരുന്നില്ല. ഇവിടെ എത്തിയപ്പോള്‍ ഞാന്‍ 'വിഷാദ രോഗത്തെ' കുറിച്ച്‌ ധാരാളം പഠിച്ചു. കാരണം, അമേരിക്കയിലെ ജനസംഖ്യയിലെ പകുതിയോളം വരുന്ന ജനങ്ങള്‍ വിഷാദ രോഗികളാണത്രെ. അതായത്‌, ഒരു രാജ്യത്തെ പകുതിയോളം വരുന്ന ജനത ഗുളികകള്‍ക്ക്‌ അടിമകളാണെന്നര്‍ത്ഥം.

ഞാന്‍ ചിലരോട്‌ ചോദിച്ചു എന്താണ്‌ നിങ്ങളുടെ പ്രശ്നം?

എന്തിനാണ്‌ നിങ്ങള്‍ ഡോകടറെ കാണുന്നത്‌?

അവരില്‍ ചിലരുടെ ഉത്തരമിതായിരുന്നു: "ഞാന്‍ എന്തൊക്കെയൊ കാട്‌ കേറി ചിന്തിച്ചു കൂട്ടുന്നു. ചിന്ത അല്‍പം കൂടുതലാണ്‌..."

അതിനാണൊ അവര്‍ നിങ്ങള്‍ക്ക്‌ ഗുളിക കുറിച്ച്‌ തരുന്നത്‌?

ഇനിമുതല്‍ കൂടുതല്‍ ചിന്തിക്കാതിരിക്കാന്‍ വേണ്ടിയാണോ!!?

ഒരു മനുഷ്യന്‍ ചിന്തിക്കാതിരുന്നാല്‍ അയാള്‍ എങ്ങനെയാണ്‌ നന്‍മയും തിന്‍മയും, തെറ്റും ശരിയും തിരിച്ചറിയുക. ഒരാള്‍ക്ക്‌ ഒരു സുപ്രഭാതത്തില്‍ ചിന്ത നിലച്ചു പോയാല്‍ തീര്‍ച്ചയായും അയാള്‍ വിഷാദ രോഗിയായിത്തീരും.

നിങ്ങള്‍ അദ്ദേഹത്തേയും കൂട്ടി ഒരു ഡോക്ടറെ സമീപിച്ചാല്‍ ഉടന്‍ ഡോക്ടര്‍ പറയും: "ഇത്‌ വലിയ പ്രശ്നമല്ല. ഒരു പ്രോസാക്‌ കഴിച്ചാല്‍ മാറുന്ന കാര്യമെ ഉളളൂ". ഇന്ന്‌ ഇത്തരത്തിലുളള ഔഷധങ്ങള്‍ നമുക്ക്‌ സുപരിചിതമായി തീര്‍ന്നിരിക്കുന്നു.

ഇതിണ്റ്റെ പരിണിത ഫലമെന്താണ്‌?

കുറച്ച്‌ കാലത്തിനുളളില്‍ നമ്മുടെ തലച്ചോറിലെ കോശങ്ങളെ ഇത്തരം ഔഷധങ്ങള്‍ പതിയെ കൊന്നു കളയും. ഇത്‌ തലച്ചോറിണ്റ്റെ പ്രതികരണം പോലും ഇല്ലാതായിപ്പോവാന്‍ ഇടയാക്കിയേക്കാം.
Tags: |

Like
2564
Times people
likes this page
10916
Times people viewed
this page


അദ്ധ്യായം: റൂമിയുടെ സദസ്സില്‍ ഖിളര്‍ (അ)
ചുരുക്കം: ഒരു നാള്‍ മൌലാനാ ജലാലുദ്ദീന്‍ റൂമി തണ്റ്റെ ശിഷ്യന്‍മാരുമായി 'സുഹ്ബത്തി'ല്‍ (ഭാഷണം) ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. മുരീദുമാരില്‍ ഏറ്റവും പിന്നില്‍ ഇരിക്കുന്ന ആളിണ്റ്റെ സമീപം നീണ്ടു വളര്‍ന്ന നരച്ച താടിയുള്ള ഒരു വയോവൃദ്ധനും ഇരിക്കു...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter