ബിസ്മില്ലാഹിറഹ്മാനിറഹീം ജുമുഅ മുബാറക് ഇത് 'അലാ നിഅ്‌മതില്‍ ഇസ്ളാം, വ ശറഫില്‍ ഇമാന്‍, ദാഇമന്‍, അല്‍ഹംദുലില്ലാഹ്''അലാ നിഅമതില്‍ ഇസ്ളാം' - ആ നിഅ്‌മതിന്, ആ ആനുകൂല്യത്തിന്, അനുഗ്രഹമെന്ന് ഞാന്‍ പറയാനുദ്ധേശിക്കുന്നില്ല, കാരണം, അതിന് വ്യത്യസ്ഥമായ ലക്ഷ്യാര്‍ഥമുണ്ട്. ആ ആനുകൂല്യം, അത് നിങ്ങളിലേക്ക് നല്‍കപ്പെട്ടതാണ്, അതായത് നിഅ്‌മത് എന്നത് ഒരു കാര്യം നിങ്ങളിലേക്ക് നല്‍കപ്പെട്ടതാണ്, ഇസ്ളാം എന്നത് നമുക്ക് നല്‍കപ്പെട്ടതാണ് എന്നു മനസ്സിലാക്കാന്‍ വേണ്ടി. നിങ്ങള്‍ വിചാരിക്കണ്ട, ഞാന്‍ അവിടെ നോക്കുന്നു, ഇവിടെ നോക്കുന്നു, അത് വായിക്കുന്നു, ഇത് വായിക്കുന്നു, അങ്ങനെ ഞാന്‍ അത് നേടുന്നു. നിങ്ങള്‍ നേടുന്നതല്ല. അത് നിങ്ങളിലേക്ക് നല്‍കപ്പെട്ടതാണ്. നിങ്ങള്‍ അതിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നുവോ, അതീയെങ്കില്‍, നിങ്ങളുടെ ആത്മാര്‍ത്ഥത കൊണ്ടാണ്. അള്ളാഹു (സു) അത് നല്‍കുന്നു. ആ സമയമാകുന്നു നിങ്ങള്‍ അള്ളാഹു (സു) യോട് ഏറ്റവും അടുത്തവരായിരിക്കേണ്ടത്, കാരണം, നിങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങള്‍ ചോദിക്കുന്നു, ആ സമയം നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിങ്ങളുടെ കൂടെയുണ്ടാകുന്നു. നിങ്ങള്‍ ഉത്തരം നല്‍കുന്നില്ല. അള്ളാഹു (സു) യാണ് ഉത്തരം നല്‍കുന്നവന്‍. 'അലാ നിഅ്‌മതില്‍ ഇസ്ളാം, വ ശറഫില്‍ ഈമാന്‍' - ആ ശറഫ് കൊണ്ട്, എന്താണ് ശറഫ്? അത് പദവിയാണ്. ഇസ്ളാമിണ്റ്റെ ആനുകൂല്യവും, വിശ്വാസത്തിണ്റ്റെ പദവിയും. ഒരു വിശ്വാസിയാവുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. അത് കൊണ്ട്, മിക്കവരും അവരുടെ മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥനയില്ലാതെ സന്തോഷം കൊള്ളുകയാണ്. അതെ, മതത്തില്‍, യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍, ഒന്നിനും കൊള്ളാത്ത പ്രവര്‍ത്തനങ്ങള്‍. നിങ്ങള്‍ അവരെ ഒന്നു തൊട്ടു നോക്കൂ. അവര്‍ വലിയ ശബ്ദമുണ്ടാക്കും. മനസ്സിലാകുന്നുണ്ടോ? അവര്‍ ഭയങ്കരമായ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നു. ഇസ്ളാമിണ്റ്റെ നിഅമത്തിനും, അതിണ്റ്റെ അനുഗ്രഹത്തിനും, അതിണ്റ്റെ ആനുകൂല്യത്തിനും, അതിണ്റ്റെ പദവിക്കും, വിശ്വാസത്തിണ്റ്റെ പദവിക്, നമ്മള്‍ 'അല്‍ഹംദുലില്ലാഹ്' പറയുന്നു. തീര്‍ച്ചയായും നമ്മളെപ്പോഴും പറഞ്ഞു കൊണ്ടിരിക്കണം, 'അല്‍ഹംദുലില്ലാഹ്'. നമ്മള്‍ വളരെ വിവേകമുള്ളവരായിരിക്കണം. ഇന്‍ഷാഅള്ളാഹുറഹ്മാന്‍, ഈ വക കാര്യങ്ങള്‍ അറിയാന്‍, അല്ലെങ്കില്‍ നമ്മള്‍ അശ്രദ്ധയിലായിപ്പോകും. അങ്ങിനെ വളരെ എളുപ്പത്തില്‍ ശൈത്താന്‍ നിങ്ങളെ വഴി പിഴപ്പിക്കും. നിങ്ങള്‍ ചില കുഴപ്പങ്ങളില്‍ ചെന്നു ചാടാന്‍ അതൂ കാരണമാകും, അങ്ങിനെ നാശത്തിണ്റ്റെ വക്കിലെത്തും. അത് കൊണ്ട്, നമ്മള്‍ എപ്പോഴും ഉണര്‍ന്നിരിക്കണം. അതാണ് നമ്മള്‍ എപ്പോഴും ദര്‍ഗ്ഗയില്‍ ചെയ്തു കൊണ്ടിരിക്കുന്നത്, അശ്രദ്ധയിലാവാതെ, ഉണര്‍ന്നിരിക്കാന്‍ വേണ്ടി. - ശൈഖ് ലോക്മാന്‍ എഫന്ദി ഹസ്രത്.
|
SOHBETS BY ലോക്മാന്‍ ഹോജ എഫന്ദി
CHOOSE SOHBET |