ബിസ്മില്ലാഹിറഹ്മാനിറഹീം ഒരു നാള്‍ പ്രവാചകന്‍ (സ) തണ്റ്റെ ശിഷ്യഗണത്തോട് പറഞ്ഞു: "ഈ ദുനിയാവിന് വേണ്ടി അത്യധ്വാനം ചെയ്യുമ്പോള്‍ എന്നുമെന്നും ഇവിടെ ശാശ്വതരായിക്കുമെന്ന പ്രത്യാശയില്‍ പ്രയത്നിക്കുക. എന്നാല്‍ 'ആഖിറത്തിന് വേണ്ടി പരിശ്രമിക്കുന്നത് നാളെത്തനെ ഒരു പക്ഷെ മരണപ്പെട്ടു പോകാം എന്ന രീതിയിലായിരിക്കണം" അതുകൊണ്ട്, ഈ ലോകജീവിതത്തിന് വേണ്ടി പരിശ്രമിക്കണം. എട്ടുമണിക്കൂറ്‍ മതിയാവുന്നില്ലെങ്കില്‍ 16 മണിക്കൂറ്‍ ജോലി ചെയ്തു കൊള്ളുക. പക്ഷെ അത് 17 മണിക്കൂറ്‍ ആക്കി കളയരുത്. കാരണം മരണത്തിണ്റ്റെ മാലാഖ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. 3 ദിവസങ്ങളാണ് ഭൌതിക ലോകത്ത് നമുക്ക് മുമ്പിലുള്ളത്. ഇന്നലെ, ഇന്ന്, നാളെ. ഇന്നലെ നമ്മെ വിട്ട് പോയിരിക്കുന്നു. ഇന്നിണ്റ്റെ നിറവിലാണ് നാം ഉള്ളത്. പക്ഷെ, നമുക്ക് അറിയില്ല ഇന്നത്തെ ജോലി മുഴുമ്മിപ്പിക്കുവാന്‍ നമുക്ക് കഴിയുമോ യെന്ന്. നാളെ എന്നത് ഒരു സന്ദേഹമാണ്. നമുക്ക് അറിയില്ല നാളെയുടെ പൂമുഖം നമുക്ക് മുമ്പില്‍ തുറക്കപ്പെടുമോ എന്ന്. ഒരു വിശ്വാസി ദുനിയാവിനെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ പരലോകത്തെ കുറിച്ച് ആകുലചിന്തനായിരിക്കണം. ഈ ലോകം/ ദുനിയാവ് നിങ്ങളുടെ പിന്നാലെ എപ്പോഴുമുണ്ട്. അത് നിങ്ങളുടെ സമീപം വന്ന് നില്‍ക്കും. ദുനിയാവിനോട് അള്ളാഹുവിണ്റ്റെ കല്‍പനയുണ്ട്: "വിശ്വാസികള്‍ നിണ്റ്റെ പിന്നാലെ പാഞ്ഞ് വരുമ്പോള്‍ നീ അവരില്‍ നിന്ന് ഓടി മറയുക. എന്നാല്‍ അവര്‍ നിന്നെ വിട്ടേച്ച് പോകുകയാണെങ്കില്‍ നീ അവരുടെ പിന്നാലെ ഓടിക്കൊള്ളണം. നിണ്റ്റെ വിഭവങ്ങള്‍ മുഴുവന്‍ അവര്‍ക്ക് നല്‍കുകയും വേണം".
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |