ബിസ്മില്ലാഹിറഹ്മാനിറഹീം നമ്മുടെ പാതയില്‍, എന്തെങ്കിലു പകരം ലഭിക്കാനായി നമ്മള്‍ അള്ളാഹു (സു) ക്ക് വേണ്ടി ഒന്നും ചെയ്യാറില്ല. നമ്മള്‍ ചെയ്യുന്നത്, അള്ളാഹു (സു) പ്രീതിക്കായി മാത്രം. നമുക്ക് യഥാര്‍ത്ഥമായി പറയാം: "ഒന്നാമത്, നമ്മള്‍ നമ്മുടെ ശൈഖ് എഫന്ദിയെ കാണുന്നതിനു മുമ്പുള്ള എല്ലാ വൃത്തികേടുകളും നമ്മില്‍ നിന്നും നീക്കം ചെയ്യാന്‍. രണ്ടാമത്, അള്ളാഹു (സു) യെയും റസൂലുള്ളാഹ് (സ) യെയും സന്തോഷിപ്പിക്കാന്‍, പ്രീതിപ്പെടുത്താന്‍. " നമ്മളെന്തെങ്കിലും ചെയ്യുന്നത്, നമ്മുടെ ശൈഖിണ്റ്റെ സന്തോഷത്തിനാണ്, എന്തെങ്കിലും ലഭിക്കാന്‍ വേണ്ടിയല്ല, എന്തെങ്കിലും പകരം ലഭിക്കാന്‍ നമ്മളൊന്നും ചെയ്യുന്നില്ല, നമ്മള്‍ ചെയ്യുന്നത്, ശൈഖിണ്റ്റെ സന്തോഷത്തിനു മാത്രം. ശൈഖ് നമ്മളിലേക്ക് നോക്കി സന്തോഷിക്കുവാന്‍ വേണ്ടി, ഒന്നു 'അഫെറിന്‍' എന്നു പറയാന്‍ വേണ്ടി. നമുക്കത്രയും മതി. അത് ഈ മുഴുവന്‍ ലോകവൂം അതിലുള്ളതും നമുക്ക് നല്‍കാന്‍ സാധ്യമല്ല. കാരണം അതു നമുക്ക്മതിയാകും. ആ സന്തോഷം, ആ ശാരീരികമായ കാഴ്ച, ആ ആദരം എപ്പോഴെങ്കിലുമെന്ന നിലയിലായിരിക്കുന്നു. അത് വളരെ വിരളമായിപ്പോയി. അത് കൂടുതലൊന്നും കാണാനില്ല. അത്, നമുക്കിപ്പോള്‍ വ്യത്യസ്തമായ വഴിയിലൂടെ നേടിയെടുക്കേണ്ടി വരും. ആത്മീയമായ വഴിയിലൂടെ. അതിണ്റ്റെ കൂടെ, നമ്മള്‍ ചെയ്യുന്നത്, അള്ളാഹു (സു) യുടെ പ്രീതിക്കു വേണ്ടിയാണ്. അതിണ്റ്റെ കൂടെ നമ്മുടെ പ്രവര്‍ത്തനം റസൂലുള്ളാഹ് (സ) യുടെ സന്തോഷത്തിനാണ്. അവര്‍ നമ്മെക്കുറിച്ച് സന്തോഷത്തിലാണെങ്കില്‍, അവര്‍ നമ്മുടെ ഹൃദയത്തില്‍ 'സാകിന' ഉണ്ടാക്കുന്നതാണ്. സംത്ര്‍പ്തി. ആ സമയം, ഈ ലോകം മുഴുവനും നിങ്ങള്‍ക്കെതിരെ എന്തു ചെയ്താലും, നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ പോകുന്നില്ല. നിങ്ങള്‍ അസ്വസ്ഥരാകില്ല, നിങ്ങള്‍ ദു:ഖത്തില്‍ അകപ്പെടില്ല. നിങ്ങള്‍ അള്ളാഹുവിനെ സന്തോഷിപ്പിക്കുയാണെങ്കില്‍, നിങ്ങള്‍ എല്ലാത്തിനെയും സന്തോഷിപ്പിക്കുകയാണ്. എന്തൊക്കെ അള്ളാഹുവില്‍ തൃപ്തി നേടുന്നുവോ, അവയൊക്കെ നിന്നിലും തൃപ്തിയുള്ളതാകുന്നു. - ഹസ്രത് ശൈഖ് ലോക്മാന്‍ ഹോജ എഫന്ദി
|
SOHBETS BY ലോക്മാന്‍ ഹോജ എഫന്ദി
CHOOSE SOHBET |