ബിസ്മില്ലാഹിറഹ്മാനിറഹീം ഈ ലോകം പല സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. ഈ ലോകം പലതിണ്റ്റെയും ഉത്ഥാന പതനങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. നമുക്ക് മുമ്പ് കഴിഞ്ഞുപോയവര്‍ ആഢംബരത്തിലും കലാ സാംസ്കാരിക രംഗത്തും ഔന്നത്യം പുലര്‍ത്തിയിരിക്കുന്നു. പക്ഷെ, അവയൊക്കയും തകര്‍ന്നു പോയി. ചിലതൊക്കെ കാലാന്തരത്തില്‍ അപ്രത്യക്ഷമായി. മറ്റു ചിലത് കടലെടുത്തു, സമുദ്രത്തിണ്റ്റെ അഗാധതയിലേക്ക് അപ്രത്യക്ഷമായി. എക്കാലത്തും മനുഷ്യണ്റ്റെ അഹങ്കാരവും ദുര്‍വ്വാശിയും ഇവിടെ ദുരിതങ്ങള്‍ വിതച്ചുവെന്നത് ചരിത്ര സാക്ഷ്യമാണ്. എപ്പോഴൊക്കെ മാനവകുലം യഥാര്‍ത്ഥ പാഥാവില്‍ നിന്ന് വ്യതിചലിച്ച് അഹന്തയുടെ കുഴലൂത്തുകരായി സര്‍വ്വ വിനാശത്തിന് കാരണക്കാരായൊ അപ്പോഴൊക്കെ മുന്നറിയിപ്പുകാരായി, വഴികാട്ടികളായി പ്രവാചക പുംഗവന്‍മാര്‍ ഈ ഭൂമിയില്‍ ആഗതരായിട്ടുണ്ട്. ദൈവം വഴികാട്ടികളായി പ്രവാചകന്‍മാരും ഭൂമിയിലേക്ക് അയച്ചുവെന്ന് ചുരുക്കം. ആരൊക്കെ പ്രവാചക പക്ഷം സ്വാസ്ഥ്യവും പ്രശാന്തതയും സമര്‍പ്പണവും ദര്‍ശിച്ചുവൊ, അവര്‍ വിജയികളും സുരക്ഷിതരുമായി. ആരൊക്കെ പ്രവാചക സാന്നിധ്യത്തില്‍ നിന്ന് അകന്ന് നിന്നുവൊ, അവരൊക്കെ ദുരിതത്തിലാണ്ടു പോവുകയും ചെയ്തുവെന്നതാണ് സത്യം. ഈ ലോകത്ത് എങ്ങിനെ ജീവിക്കണമെന്നും പരലോകത്തിന് വേണ്ടി എങ്ങിനെ തയ്യാറാവാണമെന്നും പ്രവാചകന്‍മാര്‍ ജനതയെ പഠിപ്പിച്ചു. സത്യത്തെ തേടുന്നവരും ജ്ഞാനമാര്‍ഗ്ഗത്തെ തിരഞ്ഞു കൊണ്ടിരിക്കുന്നവരും പ്രവാചകന്‍മാരുടെ സമക്ഷം വന്നണഞ്ഞു. അവരൊരിക്കലും പ്രവാചകന്‍മാരെ പിരിഞ്ഞു പോവുമായിരുന്നില്ല. ഭൌതിക ലോകത്തെ വിയോഗമല്ലാതെ മറ്റൊന്നും പ്രവാചകന്‍മാരെ ജനങ്ങളും ജനങ്ങള്‍ പ്രവാചകന്‍മാരെയും പിരിഞ്ഞിരിക്കുമായിരുന്നില്ല. സദാ സമയം അവര്‍ പ്രവാചക സമക്ഷം പ്രശാന്തതയും സുരക്ഷിതത്വവും ആസ്വദിച്ച് കൊണ്ടിരുന്നു. അവര്‍ ആത്മാര്‍ത്ഥമായി ഹൃദയത്തില്‍ സത്യം തേടുന്നവരും ഉപാസിക്കുന്നവരുമായിരുന്നു. സൂക്ഷ്മതയോടെ നിലകൊള്ളുകയും, ജീവിക്കുകയും ശുദ്ധ പ്രകൃതിയില്‍ ഈ ലോകത്ത് നിന്ന് വിടവാങ്ങുകയും ചെയ്ത ആ പ്രവാചകാനുരാഗികള്‍ സ്വര്‍ഗ്ഗീയ ലോകത്ത് ഉന്നത സ്ഥാനങ്ങളില്‍ വിരാചിക്കുന്നതായിരിക്കും. പ്രവാചകന്‍മാരുടെ ആഗമനം നിലച്ചിരിക്കുന്നു. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ത്യപ്രവാചകരുടെ ആഗമനത്തോടെ ഇനിയൊരിക്കലും പുതിയൊരു പ്രവാചകന്‍ ഭൂമുഖത്ത് വരികയില്ല. പക്ഷെ, ജനങ്ങളെ നേര്‍മാര്‍ഗ്ഗത്തിലേക്ക് വഴിതെളിയിക്കാന്‍ പ്രവാചകന്‍മാരുടെ പ്രതിനിധികള്‍ എക്കാലത്തും ഭൂമുഖത്ത് ഉണ്ടായിക്കൊണ്ടിരിക്കും. അവര്‍ നമ്മുടെ വഴി കാട്ടികളുമായി നിലകൊള്ളും. അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നവര്‍ വിജയിക്കും. അല്ലാത്തവര്‍ സ്വയം നാശത്തിണ്റ്റെ വഴിയില്‍ അധ:പതിച്ച് പോവും. 'നിങ്ങള്‍ക്കിടയില്‍ തന്നെ പ്രവാചകന്‍ ഉണ്ട്' എന്ന വേദവാക്യം വളരെ പ്രസക്തമാണ്. പ്രവാചകന്‍ മരണപ്പെട്ടു പോയിരിക്കുന്നു. നമ്മില്‍ നിന്ന് അപ്രത്യക്ഷനായിരിക്കുന്നു. അതു കൊണ്ട് ഇവിടെ നമുക്കൊപ്പം ഇല്ല എന്ന് കരുതരുത്. പ്രവാചകന്‍ നമുക്കൊപ്പമുണ്ട്. നമ്മുടെ പ്രശ്ന സങ്കീര്‍ണ്ണാവസ്ഥകളില്‍ അല്ലാഹുവിനോട് നമുക്ക് വേണ്ടി ശുപാര്‍ശകനായി നാം നമ്മുടെ റസൂലിനോട് അപേക്ഷിക്കുക. ഇന്നത്തെ മനുഷ്യന്‍ അജ്ഞാനിയും ദുര്‍വ്വാശിക്കാരനും ശാഢ്യക്കാരനുമായി ത്തീര്‍ന്നിരിക്കുന്നു. ഇതിനൊക്കെ കാരണം മനുഷ്യരുടെ അഹന്ത മാത്രമാകുന്നു. ജനങ്ങള്‍ സങ്കീര്‍ണ്ണമായ സമസ്യകളില്‍ അകപ്പെട്ടിരിക്കുന്നതായി നമുക്ക് കാണുവാന്‍ സാധിക്കുന്നു. പക്ഷെ, നിങ്ങള്‍ പ്രശ്നത്തിലാണെന്ന് ജനങ്ങളോട് പറയുകയെന്നത് നമ്മുടെ കടയൊന്നുമല്ല. എന്നാല്‍ നിങ്ങള്‍ നിങ്ങളെക്കുറിച്ചും നിങ്ങളുടെ പ്രശ്നത്തെക്കുറിച്ചും ബോധവാന്‍മാരിയിരിക്കണം. ഇച്ഛയുടെ കാമനകളെ തടയണം നിങ്ങള്‍ നിങ്ങളുടെ ഗുരുവിനെ തേടുകയും പ്രശ്നങ്ങള്‍ അവിടെ അവതരിപ്പിക്കുകയും ചെയ്യണം. ത്വരീഖത്ത് ഒരു കുട്ടിക്കളിയല്ല. ജീവിത പാന്ഥാവാണത്. ആത്മീയമായി രോഗാതുരുമായിരിക്കുന്നവര്‍ ജീവിതത്തെ ചിട്ടപ്പെടുത്തേണ്ടതുണ്ട്. ആത്മീയ രോഗത്തിന് ചികിത്സിക്കാനുള്ള ഭിഷഗ്വരന്‍മാരെ നമുക്ക് ആവശ്യമുണ്ട്. ഉന്നതമായ ആത്മീയ വിതാനത്തിലേക്ക് യാനം ചെയ്യാന്‍ നമുക്ക് ഒരു വഴികാട്ടി ആവശ്യമാണ്. ഗുരുസാന്നിധ്യമില്ലാതെ നമുക്കവിടം പ്രാപിക്കുവാന്‍ സാധ്യമല്ല. ഗുരുവും വഴികാട്ടിയുമല്ലാതെ നമുക്ക് 'ദുന്‍യാവും' (ഇഹലോകവും) ആഖിറവും (പരലോകവും) കരഗതമാക്കുവാന്‍ സാധിക്കുകയില്ല.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |