ബിസ്മില്ലാഹിറഹ്മാനിറഹീം രണ്ടാം 'ജാഹിലിയ്യ കാലം' എന്ന് പ്രവാചകന്‍ (സ) വിശേഷിപ്പിച്ച കാലഘട്ടത്തിലാണ് മുസ്ളിംകള്‍ ഇന്ന് നില കൊള്ളുന്നത്. തിരുനബി പറഞ്ഞു: "ഒന്നാം അജ്ഞാന കാലഘട്ടത്തേക്കാള്‍ മോശമായിരിക്കും രണ്ടാം അജ്ഞാനകാലം" തിരുമേനി (സ) പ്രവചിച്ച ആ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്- രണ്ടാം "ജാഹിലിയ്യ കാലഘട്ടം". ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ വിദ്യാസമ്പന്നരായിരിക്കും. പക്ഷെ, അവര്‍ ഒന്നിനെയും അംഗീകരിക്കുകയോ സ്വീകരിക്കുകയോ ഇല്ല. എന്നാല്‍ ഒന്നാം ജാഹിലിയ്യാ കാലഘട്ടത്തിലെ ജനങ്ങളുടെ കാര്യം വ്യത്യസ്മതമായിരുന്നു. അവര്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അവര്‍ അഭ്യസ്ത വിദ്യരായിരുന്നില്ല. പക്ഷെ അറിവുള്ളവര്‍ അവരെ ഉപദേശിച്ചപ്പോള്‍ അവര്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും സത്യത്തില്‍ വിശ്വസിക്കുകയും ചെയ്തു. അന്ത്യനാളിണ്റ്റെ സവിശേഷതയായിട്ടാണ് പ്രവാചകന്‍ (സ) രണ്ടാം ജാഹിലിയ്യാ കാലഘട്ടത്തെ സൂചിപ്പിച്ചിട്ടുള്ളത്. അവിടുന്ന് പറഞ്ഞു:"അന്ത്യനാളില്‍ കാര്യങ്ങള്‍ വളരെയധികം മോശമായി തീരും. ജനങ്ങള്‍ മതം പഠിക്കും; അവര്‍ സാക്ഷരായിരിക്കും. എഴുതാനും വായിക്കാനും അവര്‍ക്ക് അറിയും. പക്ഷെ, ഒരാളെയും പിന്തുടരാനോ വിശ്വസിക്കാനോ അവര്‍ തയ്യാറാകുമായിരുന്നില്ല. അവര്‍ക്ക് ശരിയെന്ന് തോന്നുന്നതില്‍ മാത്രം അവര്‍ വിശ്വസിക്കും. അവര്‍ വായിച്ച് പഠിച്ച കാര്യങ്ങളും അവര്‍ ആലോചിച്ച് മനസ്സിലാക്കിയ കാര്യങ്ങളും മാത്രം അവര്‍ അംഗീകരിക്കും. എഴുത്തും വായനയും അറിയുന്ന 'അജ്ഞരായ' ധാരാളം പേരെ നമുക്ക് കാണുവാന്‍ സാധിക്കും. പ്രവാചകന്‍ (സ) പറയുന്നു: "അവര്‍ വായിച്ച് പഠിച്ച കാര്യങ്ങളില്‍ തന്നെ അവര്‍ അജ്ഞരായിരിക്കും അവര്‍ക്ക് അറിയാവുന്ന കാര്യങ്ങളില്‍ തന്നെ അവര്‍ അജ്ഞരായിരിക്കും. ആധുനിക കാലത്തെ ഭരണകൂടങ്ങളുടെ നിയമപ്രകാരം നാം നമ്മുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നു. അവര്‍ എഴുത്തും വായനയും അഭ്യസിക്കേണ്ടതുണ്ട്. പക്ഷെ, ഈ എഴുത്തും വായനയും അവര്‍ക്ക് മതിയായ അറിവോ ജ്ഞാനമോ നല്‍കുന്നില്ല. ഈ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അവരെ 'പ്രോഗ്രാം' ചെയ്യുക മാത്രമാണ് ആ പ്രോഗ്രാം ചെയ്ത കാര്യങ്ങള്‍ മാത്രമെ അവര്‍ക്ക് അറിയൂ. അതുകൊണ്ട് തന്നെ ആധുനിക കാലത്തെ ജനങ്ങള്‍ 'ജ്ഞാന' ത്തിണ്റ്റെ കാര്യത്തില്‍ 1400 വര്‍ഷം പിറകിലാണെന്ന് പറയാം. സാക്ഷരത തന്നെ അവരെ അജ്ഞരാക്കിയിരിക്കുന്നു. എഴുത്തും വായനയും അറിഞ്ഞതു കൊണ്ടുമാ ത്രം ഒരു പ്രശ്നവും പരിഹരിക്കപ്പെടുന്നില്ലയെന്ന് നാം മനസ്സിലാക്കണം. കാര്യങ്ങള്‍ ഗ്രഹിക്കുവാനും രഹസ്യങ്ങള്‍ അറിയുവാനുമുള്ള വിദ്യാഭ്യാസമാണ് ആവശ്യം. എന്നാല്‍ സാക്ഷരായ എല്ലാ ആളുകളും കാര്യങ്ങളെ കൃത്യമായി അപഗ്രഥിച്ച് മനസ്സിലാക്കികൊള്ളണമെന്നില്ല. "ഖുര്‍ആന്‍ എടുത്ത് വായിക്കൂ" എന്ന് ചിലര്‍ ഉപദേശിക്കുന്നത് കാണാം. എന്നാല്‍ നിങ്ങള്‍ ഖുര്‍ആന്‍ എടുത്ത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പരിമിതമായ ഗ്രാഹ്യ ശക്തിക്കനുസരിച്ച് മാത്രമേ അത് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അത് ചിലപ്പോള്‍ നിങ്ങളെ ഒരു 'തീവ്രവാദി' പോലും ആക്കിത്തീര്‍ക്കാന്‍ ഇടമുണ്ട്. ഇങ്ങിനെയൊക്കെ സംഭവിക്കാറുമുണ്ട്. നിങ്ങള്‍ക്ക് ഒരു വര്‍ത്തമാന പത്രം പോലും കൃത്യമായി ഗ്രഹിക്കുവാനോ മനസ്സിലാക്കുവാനോ കഴിയില്ല. നിങ്ങള്‍ ഒരു പത്രത്തിണ്റ്റെ ഒരു ഭാഗം വായിക്കുന്നുവെന്നിരക്കട്ടെ, ഞാന്‍ നിങ്ങളോട് സംഗ്രഹിച്ച് വാര്‍ത്തയുടെ ഉള്ളടക്കം പറയുവാന്‍ ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് കൃത്യമായി വിശദീകരിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എഴുതാനും വായിക്കാനും പഠിക്കുന്നത് അറിയാന്‍ വേണ്ടിയാണ്. എന്തറിയാന്‍? നിങ്ങളെ തന്നെ അറിയാന്‍ വേണ്ടിയാണ്. മറ്റുള്ള കാര്യങ്ങള്‍ അറിയുന്നതിന് മുമ്പ് നിങ്ങളെ തന്നെ പഠിക്കണം. നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്താണ്? എന്താണ് ഈ ലോകത്ത് നിങ്ങളുടെ സ്ഥാനം? എന്താണ് നിങ്ങളുടെ സൃഷ്ടിപ്പിണ്റ്റെ രഹസ്യം? എന്താണ് നിങ്ങളുടെ ഉത്തരവാദിത്വം? എന്തിനാണ് നിങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.? എന്താണ് നിങ്ങളുടെ ദൌത്യം? എന്തിനീ ഭൂമുഖത്ത് വന്നു? എന്തുകൊണ്ടാണ് ഈ ഭൂമിയില്‍ നിന്ന് വിട പറഞ്ഞു പോകുന്നത്? എവിടേക്കാണീ യാത്ര? ഇത്രകാര്യങ്ങളാണ് നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിട്ടുള്ളത്....
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |